ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടുന്നതിന് സഹകരണ മേഖലയെ പ്രാപ്തമാക്കുന്നതുവേണ്ടിയുള്ളതാണ് സഹകരണ പുനരുദ്ധാരണ നിധി ഷെഡ്യൂൾഡ് ബാങ്കുകൾക്ക് പ്രതിസന്ധി ഉണ്ടാകുമ്പോൾ ബാങ്കുകൾക്കായി റിസർവ് ബാങ്ക് പുനരുദ്ധാരണ പാക്കേജ് തയാറാക്കാറുണ്ട്. ബാങ്കുകളുടെ പ്രവർത്തനം നിരീക്ഷിച്ച് തിരുത്തൽ നിർദ്ദേശിക്കാറുണ്ട്. ആ രീതിയിൽ സഹകരണ മേഖലയിൽ വായ്പാസംഘങ്ങളെ സഹായിക്കുന്നതിനാണ് സഹകരണ സംരക്ഷണ നിധി. ഇതാദ്യമായാണ് സഹകരണ മേഖലയിൽ ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്.3-5-23 മുതൽ നിധിയുടെ പ്രവർത്തനം ആരംഭിക്കും.