സഹകരണമേഖലയിലെ ഉത്പന്നങ്ങളെ പരിചയപ്പെടുത്തുക, വിപണിയിൽ കൂടുതൽ സ്ഥാനം ഉറപ്പിക്കുക, മൂല്യവർധിത ഉത്പന്ന നിർമ്മാണത്തിലേക്ക് കൂടുതൽ സഹകരണസംഘങ്ങളെ എത്തിക്കുക എന്നിവ ലക്ഷ്യമിട്ട് സഹകരണ വകുപ്പ് സംഘടിപ്പിക്കുന്ന സഹകരണ എക്സ്പോ ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. പാക്‌സ്, ഉൽപ്പാദന രംഗത്തുള്ള സഹകരണ സംഘങ്ങൾ, മറ്റിതരസഹകരണ സംഘങ്ങൾ, മിൽമ, മത്സ്യ ഫെഡ് കയർഫെഡ്, ഖാദി, കൈത്തറി, ദിനേശ് തുടങ്ങിയ സംഘങ്ങൾ, കൺസ്യൂമർ ഫെഡ്, മാർക്കറ്റ്‌ഫെഡ്, എസ്സി/എസ്ടി ഫെഡ്, പ്രധാനസഹകരണ ഹോസ്പിറ്റലുകൾ, ദേശീയ-അന്തർദേശീയ സഹകരണ ഫെഡറേഷനുകൾ, സഹകരണസ്ഥാപനങ്ങളെ പിന്തുണയ്ക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ മേളയിൽ അണിനിരക്കും.