സഹകരണമേഖലക്ക് കരുത്തു പകരുന്ന സഹകരണ നിയമനിർമ്മാണം    കേരളത്തിലെ സഹകരണമേഖലയുടെ വളർച്ചയുടെ നാൾ വഴികൾ പരിശോധിക്കുമ്പോൾ കേരള സഹകരണസംഘം നിയമം 1969 പ്രമുഖ സ്ഥാനം വഹിക്കുന്നു. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ സജീവമായ കേരളത്തിലെ സഹകരണ മേഖലയെ കൂടുതൽ പുരോഗ തിയിലേക്ക് നയിക്കാനും ഈ മേഖലയുടെ സമഗ്രമായ വളർച്ചക്ക് ഏറെ പ്രയോജനകരമായിരുന്നു ഈ നിയമം.ഇപ്പോഴുള്ള നമ്മുടെ അടിസ്ഥാന നിയമം 1969 ൽ ശ്രീ. പി.ആർ.കുറുപ്പ് സഹകരണ മന്ത്രിയായിരുന്നപ്പോൾ കേരള നിയമസഭ പാസാക്കിയതാണ് . അതിനു മുൻപ് ബ്രിട്ടീഷ് സർക്കാർ നാട്ടുരാജ്യങ്ങൾ ക്കനുവദിച്ചു കൊടുത്ത പ്രത്യേക നിയമാധികാരം ഉപയോഗി ച്ച് 1913 ലെ കൊച്ചി സഹകരണ നിയമം, 1914ലെ തിരുവിതാംകൂറിലെ നിയമം, മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാറിന് ഉണ്ടായിരുന്ന 1932 ലെ മദ്രാസ് സഹകരണ നിയമം എന്നിവയാണ് നിലനിനിന്നിരുന്നത് . തിരുവി താം കൂർ കൊച്ചി സംയോജനത്തിനു ശേഷം 1952ൽ തിരു കൊച്ചി സകരണ നയമം നിലവിൽ വന്നു. അതിനു ശേഷം 1956 നവംബർ ഒന്നിന് ഐക്യ കേരളം നിലവിൽ വന്നതിനുശേഷം ആദ്യമായി സമഗ്രമായ സഹകരണ നിയമം വന്നു. അതാണ് 1969 ലെ കേരള സഹകരണ നിയമം. ഒരു സഹകരണസംഘം രജിസ്‌ററർ ചെയ്യുന്നതു മുതൽ സമാപ്തീകരിക്കു ന്നതുവരെയുള്ള കാര്യങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്നതാണ് കേരള സഹ കരണനിയമം. 16 അദ്ധ്യായങ്ങളിലായി 110 വകുപ്പുകളും 201 ചട്ടങ്ങളും കേരള സഹകരണ നിയമത്തിൽ അടങ്ങിയിരിക്കുന്നു.രാജ്യത്തെ വിവിധ സംസ്ഥാന ങ്ങളിലെ സഹകരണ നിയമങ്ങൾ താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും ജനകീയവും സർവ്വതല സ്പർശിയും പുരോഗമനപരവും ആണ് കേരള സഹകരണ നിയമം എന്നു കാണാം. വനിതാ സംവരണം, ഗഹാൻ, ഭിന്ന ശേഷി സംവരണം, സഹകരണ വിജിലൻസ്, സഹകരണ റിസ്‌ക് ഫണ്ട്, ആർബിട്രേഷൻ കോടതി, സഹകരണ ലൈബ്രറി, സഹകരണ ഓംബു ഡ്‌സ്മാൻ, ഡിപ്പോസിറ്റ് ഗ്യാരൻറി സ്‌കീം ഇവയെല്ലാം സഹകരണ നിയമത്തി ലെ കേരളത്തിൻറെ തനതായ സംഭാവനകളാണ്. വേറൊരു സംസ്ഥാന സഹകരണ നിയമത്തിലും ഇത്തരം വ്യവസ്ഥകളില്ല. ആ അർത്ഥത്തിൽ കേരള സഹകരണ നിയമം വേറിട്ടു നിൽക്കുന്നു.

സഹകരണ നിയമഭേദഗതികൾ

1969 ലെ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം അത് 54 വർഷം പിന്നിട്ടു. ഇതിനിടയിൽ പല ഘട്ടങ്ങളിൽ ഭേദഗതികൾ വന്നിട്ടുണ്ട്. കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഉടലെടുക്കുമ്പോൾ അത് തരണം ചെയ്യുന്ന തിനും ചില വിഷയങ്ങൾ നിയമ ഭേദഗതിയിലൂടെ മറികടക്കുന്നതി നുമായ ട്ടാണ് പലപ്പോഴും ഭേദഗതികൾ വന്നിട്ടുള്ളത് .അവയൊക്കെ ചില വകുപ്പു കളിൽ മാത്രം ഒതുങ്ങി നില്ക്കുന്നവയായിരുന്നു. മേഖലയെ മൊത്തത്തിൽ ബാധിക്കുന്നവയല്ലായിരുന്നു.എന്നാൽ,സഹകരണ രംഗത്തെ മാറ്റങ്ങൾ ഉൾ ക്കൊണ്ടുകൊണ്ട് സമഗ്രമായി സഹകരണ മേഖലയ്ക്ക് പുതിയ ദിശാ ബോധം നൽകുന്നതിന് ലക്ഷ്യമിട്ട ആദ്യ നിയമ ഭേദഗതി 2000 ാം ആണ്ടിൽ അന്നത്തെ എൽഡിഫ് സർക്കാർ കൊണ്ടുവന്ന സഹകരണ ഭേദഗതി നിയമ മാണ്.അതിനു ശേഷം 97 ലെ ഭരണഘടന ഭേദഗതിയുടെ ഭാഗമായി നിയമ ഭേദഗതി വന്നു. അതിന്‌ശേഷം 10 വർഷം കഴിഞ്ഞു വരുന്ന 2023 ലെ ഈ സമഗ്ര ഭേദഗതി സഹകരണ മേഖലയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ടു കൊ ണ്ടുള്ള ഭേദഗതിയാണ്.കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്ര ത്തിലെ നാഴികകല്ലുകളിലൊന്നാണിത്.1969 നിയമമുണ്ടാകുന്ന കാലഘട്ടത്തിൽ നിന്ന് പുരോഗമിച്ച് ഒട്ടേറെ മാറ്റങ്ങൾ സഹകരണ മേഖലയിൽ വന്നു. 2000 ത്തിലെ സമഗ്രമായ നിയമഭേദഗതിയോടെ ഈ മേഖല ഒട്ടേറെ പുരോഗ മനപരമായ മാറ്റങ്ങളോടെ കാലഘട്ടത്തിന് യോജിച്ച രൂപത്തിലേക്ക് മാറി. ഉണ്ടായനേട്ടങ്ങൾ നിലനിർത്തി നിലവിലെ സാമൂഹിക സാഹചര്യം, സാങ്കേ തിക മേഖലയിൽ വന്നിട്ടുള്ള മുന്നേറ്റം, ഒപ്പം ദേശീയതലത്തിൽ വന്നു കൊ ണ്ടിരിക്കുന്ന നിയമ ഭരണ വ്യവസ്ഥയിലെ മാറ്റങ്ങൾ എന്നിവ മുൻനിർത്തി കാലോചിതമായി സഹകരണ മേഖലയെ പരിഷകരിക്കുക എന്നതാണ് ഈ സമഗ്ര ഭേദഗതി ലക്ഷ്യമിടുന്നത്.

പശ്ചാത്തലം

സവിശേഷമായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം കടന്നുപോകുന്നത് സഹകരണ മേഖലയുടെ ഫെഡറൽ സ്വ ഭാവത്തിന് കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുന്ന അവസരമാണിത് സഹ കരണ ഫെഡറലിസത്തിനായി ശക്തി യുക്തം വാദിക്കുന്ന കേരളത്തിൻറെ ഈ സമഗ്രനിയമ ഭേദഗതി പല രീതിയിൽ ശ്രദ്ധയാകർഷിക്കുന്നു.97 ഭരണ ഘടന ഭേദഗതിയും അത് സഹകരണ മേഖലയിൽ ഉയർത്തി വിട്ട പ്രശ്‌ന ങ്ങളും അവസാനം 2021 ലെ സുപ്രീം കോടതി വിധിയിലാണവസാനിച്ചത്. സുപ്രീം കോടതി സഹകരണം സംസ്ഥാന വിഷയമാണെന്നും നിയമ നിർ മ്മാണത്തിന് അവർക്കാണധികാരമെന്നും പ്രഖ്യാപിച്ചു.അതിനു ബദലായി ഒട്ടനവധി നിയമ ഭരണ പരിഷ്‌കാരങ്ങൾ കേന്ദ്രം ഈ മേഖലയിൽ കൊണ്ടു വന്നു.അത് വഴി സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ബാങ്കിങ് റെഗുലേഷൻ നിയമത്തിൽ തുടങ്ങി ഏറ്റവു മവസാനം മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിൽ വരെ എത്തിനിൽ ക്കുന്നു ഈ പരിഷ്‌കാരങ്ങൾ.ഇതെല്ലം തന്നെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ ദോഷം ചെയ്യുന്നവയാണ് .അതിനെതിരായ ചെറു ത്തുനിൽപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനമെന്ന നിലയിൽ ഈ സമഗ്ര നിയമ പരിഷകരണത്തിനു വലിയ പ്രസക്തിയാണ് കൈവന്നിരിക്കുന്നത് . അതോടൊപ്പം കാലഘട്ടത്തിനനുസൃതമായ പരിഷ്‌കരണം ഈ മേഖലയിൽ ഉണ്ടാകണം. ബാങ്കിംഗ് രംഗത്തും സാമ്പത്തിക മേഖലയിലും ഉണ്ടായിട്ടുള്ള വികാസപരിണാമങ്ങൾ സംസ്ഥാന സഹകരണ മേഖലയിലേക്കും എത്തപ്പെ ടേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ ഒരു വാണിജ്യ ബാങ്കിനേക്കാൾ വലിയ പ്രവൃത്തി കളാണ് ഏറ്റെടുത്തു നടത്തുന്നത്. കൂടാതെ ഈ സാഹചര്യത്തിൽ സഹക രണ രംഗത്തെ കാര്യക്ഷമതയും പ്രാപ്തിയും ഉറപ്പ് വരുത്തേണ്ടതുണ്ട്. വിവര സാങ്കേതികവിദ്യ അതിന്റെ എല്ലാ രൂപങ്ങളിലും ഇന്ന് വലിയ പുരോഗതിയിലേക്ക് കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമാ യും ഉൽപാദന മേഖലകളിലെല്ലാം ആ വിവരസാങ്കേതികവിദ്യ പ്രയോജന പ്പെടുത്തിക്കൊണ്ട് വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ നിലയിൽ കാർഷിക മേഖലയിൽ ഉൽപാദന മേഖലയിൽ, വിദ്യാഭ്യാസ മേഖലയിൽ, ആതുര സേവനരംഗത്ത്, ഭവന നിർമ്മാണ രംഗത്ത്, കൺസ്യൂമർ രംഗത്ത്, അങ്ങനെ ജനജീവിതത്തിൻറെ നാനാ മേഖലകളിലും ഇടപെടുന്ന സഹകരണ പ്രസ്ഥാനത്തിന് സ്വാഭാവികമായും കാലോചിതമായി വന്ന ഈ മാറ്റത്തിൻറെ അടിസ്ഥാനത്തിലുള്ള മാറ്റം വരുത്തിക്കൊണ്ടു മാത്രമേ അതി ൻറെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ കഴിയൂ. സഹകരണ മേഖലയിൽ ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 1.86 ലക്ഷം കോടി രൂപയുടെ ലോൺ ഔട്ട് സ്റ്റാൻഡിങ്ങും ഉള്ള രൂപത്തി ലേക്ക് എത്തുന്ന പുരോഗതി കൈവരിച്ചിരിക്കുകയാണ്. ഒരു കാലത്ത് 20 കോടി രൂപ നിക്ഷേപം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 1600 കോടി രൂപ നി ക്ഷേപം ഉള്ള പ്രാഥമിക സംഘങ്ങൾ ഉണ്ട്. മുപ്പതോളം ശാഖകൾ ഉള്ള നിര വധി പ്രൈമറി സംഘങ്ങൾ ഉണ്ട്. നിരവധി ശാഖകളും വൻൻതോതിൽ നി ക്ഷേപവും സർപ്ലസ് ഫണ്ടുകളും വൻതോതിൽ വായ്പകളും നിലനിൽ ക്കുന്നു. അതിനും പുറമേ പലവക സംഘങ്ങൾ ധാരാളമായി രജിസ്റ്റർ ചെ യ്ത് ജനജീവിതത്തിൻറെ സമസ്ത മേഖലയിലും ഇടപെടുമ്പോൾ ഏതാണ്ട് 16352 സഹകരണ സംഘങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഫംഗ് ഷണൽ രജിസ്ട്രാറുടെ കീഴിൽ വരുന്ന 7,000 ത്തോളം സംഘങ്ങൾ കൂടി എടുക്കു മ്പോൾ 23000 ത്തിലധികം സംഘങ്ങൾ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. സ്വാഭാവികമായും ഇത്രയും വിപുലവും വിശാലവുമായ രൂപ ത്തിലേക്ക് സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചു വരുമ്പോൾ അതിനനുസരിച്ചുള്ള നിയമപരമായ പരിരക്ഷയും അതിനെ സംരക്ഷിക്കാൻ ആവശ്യമായ രക്ഷാകവചവും തീർത്തുകൊണ്ട് മാത്രമേ മുന്നോട്ടു പോകാനാകൂ. ഇത്തരത്തിൽ വലിയ പുരോഗതി ഈ മേഖല കൈവരിച്ചു കൊണ്ടി രിക്കു മ്പോൾ അതിനിടയിൽ ഒറ്റപ്പെട്ട രൂപത്തിലുള്ള ചില ക്രമക്കേടുകൾ വരുന്നു.സഹകരണ രംഗത്ത് ഇപ്പോൾ കടന്നു വരുന്ന ചില ആശാസ്യ കരമല്ലാത്ത പ്രവണതകൾ മുളയിലേ തന്നെ നുള്ളേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നിലവിലുള്ള നിയമങ്ങൾ ഇന്നത്തെ സഹകരണ മേഖലയുടെ വളർച്ചയ്ക്കും അതിൻറെ പ്രയോഗതലത്തിനും മാറ്റം വരേണ്ട കാലഘട്ടം വന്നിരിക്കുന്നു. സമയോചിതമായി സന്ദർഭോചിതമായി ഇത്തരം ക്രമക്കേടു കൾ ഉണ്ടായാൽ കൃത്യമായി നടപടി സ്വീകരിക്കാൻ കഴിയുന്ന തരത്തിൽ സാഹചര്യം ഉണ്ടാവണം. അതിന് സഹായകരമായ രൂപത്തിൽ നിയമം ഭേദഗതി ചെയ്യണം.അതെല്ലാം ചേർത്തുവച്ചു കൊണ്ടാണ് സമഗ്രമായ ബില്ല് തയാറാക്കിയത്. 2022 ഡിസംബർ 12ന് നിയമ സഭയിൽ അവതരിപ്പിച്ച ഭേദഗതി സെലക്ട് കമ്മറ്റിയുടെ നിർദ്ദേശങ്ങൾക്കായി നൽകി.സഹകരണ വകുപ്പ് മന്ത്രി ചെയ ർമാനായ ഭരണ പ്രതിപക്ഷ കക്ഷികളിലെ 14 എം.എൽ.എ മാരും അടങ്ങിയ 15 അംഗം സെലക്ട് കമ്മറ്റി കേരളത്തിലെ 14 ജില്ലകളിലും സഹകാരി കളുടേയും പൊതുജനങ്ങളുടേയും നിർദ്ദേശങ്ങൾക്കായി തെളിവെടുപ്പ് നടത്തി. ഇതിനായി 15 ൽ അധികം സിറ്റിംഗുകൾ നടത്തി. സഹകരണ ജീവന ക്കാർ, സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ, പ്രമുഖ സഹ കാരികൾ, സഹകരണ മേഖലയിലെ ജീവനക്കാരുടെ സംഘടനാ പ്രതി നിധികൾ, നിയമ വിദഗ്ധർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ തേടി. മറ്റ് സംസ്ഥാനങ്ങളിലെ സഹകരണ നിയമങ്ങളിലെ വ്യവസ്ഥകൾ പരിശോ ധിചു. മഹാരാഷ്ട്രാ സംസ്ഥനത്തിലെ സഹകരണ നിയമം സംബന്ധിച്ചും സഹകരണ മേഖലയുടെ പ്രവർത്തനം സംബന്ധിച്ചും സെലക്ട് കമ്മറ്റി നേരിട്ട് മനസ്സിലാക്കി. ഇവയുടെയൊക്കെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഭേദ ഗതികൾ കൂടി ഉൾപ്പെടുത്തി നിയമത്തിലെ ഓരോ വ്യവസ്ഥ സംബന്ധിച്ചും വിശദമായ ചർച്ച നടത്തിയാണ് ഈ നിയമത്തിന് അന്തിമ രൂപം നൽകിയത്. ഈ നിയമ ഭേദഗതിയാണ് 2023 സെപ്‌ററംബർ 14 ന് നിയമസഭാ ഐക്യ കണ്‌ഠേന പാസ്സാക്കിയത്.

 സഹകരണ നിയമത്തിലെ പ്രധാനമാറ്റങ്ങൾ

പ്രധാനമായും നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേർക്കലായും ഈ ഭേദഗതി നിയമത്തിൽ ഉൾപ്പെടു ത്തിയിട്ടുള്ളത്. കേരളത്തിൻറെ സഹകരണ മേഖലക്ക് നവചൈതന്യ പകരുന്ന കാലമറിഞ്ഞ പരിഷ്‌കരണങ്ങൾ തന്നെയാണ് ഈ 56 എണ്ണവും എന്ന് അതി ലൂടെ കടന്നു പോകുമ്പോൾ മനസ്സിലാകും.നിലവിലെ നിയമ വ്യവസ്ഥകളെ മാത്രം പരിശോധിച്ചുള്ള ഒരു ഭേദഗതിയല്ല.സഹകരണ മേഖലയിൽ ഭാവി യിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചും കുടികണക്കിലെടുത്തുള്ള പരിഷ്‌കരങ്ങ ളാണ് കാണാനാകുന്നത് . സഹകരണ നിർവചനകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെ അതിനു ദാഹരണമാണ്. പ്രാഥമിക വായ്പാ സംഘങ്ങൾ, മറ്റ് വായ്പാ സംഘങ്ങൾ, പ്രാഥമിക സംഘങ്ങൾ എന്നിവയുടെ നിർവചനങ്ങളിൽ വരുത്തിയ കാലോ ചിതമായ മാറ്റങ്ങൾ,യുവസംഘങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, സമൂഹ ത്തിൽ പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ മററ് സാമൂഹിക സേവനം തുടങ്ങിയവയ്ക്കായി സോഷ്യൽ സഹകരണ സംഘ ങ്ങൾ രൂപീകരിക്കാനുള്ള വ്യവസ്ഥ, അഡ്മിനിസ്‌ട്രേറ്റീവ് ആഡിറ്റ്, സംഘ ങ്ങൾക്ക് പൊതുസോഫ്റ്റ് വെയർ, സംഘങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ടിത അക്കൗണ്ടിംഗും ആഡിറ്റും, ടീം ആഡിറ്റ് തുടങ്ങിയവ നിർവചനങ്ങളായും വിവിധ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി മുന്ന് തവണയിലധികം വായ്പ സംഘങ്ങളുടെ ഭരണസമിതി അംഗമായി തുടരാൻ പാടില്ല,യുവാക്കൾക്ക് ഭരണ സമിതിയിൽ സംവരണം, ആധുനീകവൽക്കരണത്തിൻറെ ഭാഗമായി ഏകികൃത സോഫ്റ്റ് വയർ , ഓഡിറ്റ് ശക്തമാക്കുന്നതിൻറെ ഭാഗമായി ടീം ഓഡിറ്റ് സംവിധാനം, ഓഡിറ്റ് കാര്യക്ഷമമാകുന്നുന്നതിനുളള പുത്തൻ വ്യവസ്ഥകൾ ഭരണ സമിതിയിലെ വിദഗ്ധ അംഗങ്ങങ്ങൾ ,തുടങ്ങിയവ ആധുനികാലഘട്ടത്തിലെ സഹക രണ മേഖലയുടെ മുന്നേറ്റത്തിന് കരുത്തുപകരുന്നവയാണ്. സഹകരണ സംഘങ്ങളിലെ നിയമനങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനായി വനിതാഫെഡ്, ലേബർഫെഡ്, ടൂർഫെഡ്, ഹോസ്പിറ്റൽഫെഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമനങ്ങൾ പി.എസ്.സി ക്ക് വിടുന്നതിനുള്ള വ്യവസ്ഥ നിയമത്തിൽ ഉറപ്പുവരുത്തി.നിലവിൽ വായ്പാ സംഘങ്ങളിലെ ജുനിയർ ക്ലാർക്ക് മുകളിലുള്ള തസ്തിക കളിലെ നിയമനം സഹകരണ പരീക്ഷാ ബോർഡ് മുഖാന്തിരമാണ് നടത്തി യിരുന്നത്. ആയത് വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ സംഘങ്ങളുടെയും ജൂനിയർ ക്ലാർക്കിന് മുകളിലുള്ള നിയമനങ്ങളും പരീക്ഷാബോർഡിന് നൽകുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമനങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിലവിലുണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം നാല് ശതമാനമായി ഉയർത്തി. സഹകരണമേഖലയിലെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുന്നതി നായി ഭരണസമിതിക്ക് പകരമായി നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റീ വ് കമ്മിറ്റി അംഗങ്ങൾ അതാത് സംഘത്തിലെ അംഗങ്ങളായിരിക്കണമെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. സംഘം കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പു കൾ വാർഡ് അടിസ്ഥാനത്തിൽ നടത്താൻ പാടുള്ളതല്ല എന്നത് പ്രാഥമിക കാർഷിക വായ്പ സംഘങ്ങളും മറ്റ് പ്രാഥമിക സംഘങ്ങളും എന്ന് ഭേദഗതി ചെയ്യുന്നു,. നിക്ഷേപമണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാ ർത്ഥികൾക്ക് കുറഞ്ഞത് 10,000 രൂപ നിക്ഷേപം ഉണ്ടായിരിക്കണമെന്നത് 25,000 രൂപ എന്ന് ഭേദഗതി ചെയ്യുന്നു.സംഘങ്ങളുടെ ഭരണസമിതിയിലേക്ക് വിദഗ്ദ്ധരുടെ സേവ നം ഉറപ്പുവരുത്തുന്നതിനായി രണ്ട് പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്ന നിലവിലുള്ള വ്യവസ്ഥയിൽ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ ബാങ്കിംഗ് മേഖലയിലെ പരിചയസമ്പന്നത എന്ന് വ്യക്തത വരുത്തി ഭേദഗതി ചെയ്യുന്നു. സംഘങ്ങളിലെ ഭരണസമിതിയിൽ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരു ത്തുന്നതിനായി 40 വയസിന് താഴെയുള്ള ഒരു വനിതക്കും മറ്റൊരു വ്യക്തി ക്കും ഭരണസമിതികളിൽ സംവരണം ഉറപ്പാക്കി. സംസ്ഥാന സഹകരണ യൂണിയൻറെയും സർക്കിൾ സഹകരണ യൂണിയനു കളുടെയും ഭരണസമിതി തെരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ ഇലക്ഷൻ കമ്മീഷൻറെ ചുമതലയിൽ ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. സഹകരണ സംഘങ്ങൾ വസ്തുജാമ്യത്തിൻമേൽ നൽകുന്ന വായ്പകൾക്ക് ഈടുവസ്തുക്കളുടെ മൂല്യനിർണ്ണയം നടത്തുന്നതിനും,സംഘങ്ങളുടെ ആവ ശ്യത്തിനായി വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും വ്യക്തമായ വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആയത് സംബന്ധിച്ച് കർശന വ്യവസ്ഥ കളും ക്രിമിനൽ സ്വഭാവമുള്ള കുറ്റങ്ങൾ പോലീസിനും അഴിമതി നിരോധന വകുപ്പിലെ വ്യവസ്ഥ പ്രകാരമുള്ള അന്വേഷണത്തിനായി നേരിട്ട് നൽകു ന്നതിനും അന്വേഷണങ്ങൾ തീർപ്പാക്കുന്നതിനുള്ള കാലപരിധി കുറയ്ക്കു ന്ന തിനും നഷ്ടോത്തരവാദം തിട്ടപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകളും ഉൾ പ്പെടുത്തിയിട്ടുണ്ട്. സഹകരണ ആർബിട്രേഷൻ നടപടികൾ വേഗത്തിൽ തീർപ്പാക്കുന്നതിനും സഹകരണ ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിംഗ് ഓഫീസറായി ജുഡീഷ്യൽ സർവ്വീസിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും വ്യവ സ്ഥ ചെയ്തിട്ടുണ്ട്. സഹകരണ മേഖലയുടെ പുരോഗതിക്കായി ആവശ്യമെങ്കിൽ നിലവിലുള്ള സംഘങ്ങൾ തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘങ്ങളുടെ കീഴിൽ മറ്റ് നിയമവ്യവസ്ഥയ്ക്ക് വിധേയമായി അനുബന്ധ സ്ഥാപനങ്ങൾ ഇനി മേൽ ആരംഭിക്കാൻ പാടില്ലെന്നും നിലവിലുള്ള അനു ബന്ധ സ്ഥാപനങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനു കർശന വ്യവസ്ഥ കൾ ഉൾപ്പെടുത്തുകയും അനുബന്ധ സ്ഥാപനങ്ങളുടെ കണക്കുകൾ സം ഘം പൊതുയോഗത്തിൽ അവതരിപ്പിക്കുന്നതിനും അനുബന്ധ സ്ഥാപന ങ്ങൾക്ക് സഹകരണ ആഡിറ്റ് നിർബന്ധമാക്കിയുമുള്ള വ്യവസ്ഥകൾ ഉൾ പ്പെടുത്തി സംഘം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഘത്തിലുള്ള ബാദ്ധ്യത സംഘം പൊതുയോഗ ത്തിൽ അവതരിപ്പിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രാറായി എതെങ്കിലും ഒരു വ്യക്തയെ നിയമിക്കാമെന്ന നിലവിലെ വ്യവസ്ഥയെ സംസ്ഥാന സർക്കാരിൻറെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാം എന്ന മാറ്റം വരുത്തി. പുതുതായി വായ്പാ സംഘങ്ങൾ ആരംഭിക്കുന്നതിന് പ്രാഥമിക ഓഹരി മൂല ധനമായി കുറഞ്ഞത് 2,50,000/ രൂപയും വായ്‌പേതര സംഘങ്ങൾക്ക് 1,00,000/ രൂപയും സ്വരൂപിക്കണമെന്ന് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തി. ദുർബല വിഭാഗത്തിൽപ്പെടുന്ന പട്ടിക ജാതി/പട്ടിക വർഗ്ഗം, വനിത, സ്‌കൂൾ/ കോളേജ്, പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങൾ പരമ്പ രാഗത വ്യവസായ സഹകരണ സംഘങ്ങൾ, മത്സ്യം, ട്രാൻസ്‌ജെൻഡേഴ്‌സ് എന്നി വിഭാഗങ്ങളിലുള്ള സഹകരണ സംഘങ്ങൾക്ക് മേൽ വ്യവസ്ഥ ചെയ്തിട്ടുള്ള ഓഹരി മൂലധനം വേണമെന്നുള്ള വ്യവസ്ഥ ഒഴിവാക്കി. ഒരു സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിച്ചാൽ അതിനുള്ള കാലാവധി നിലവിലെ 90 ദിവസം എന്നത് 60 ദിവസമായി ഭേദഗതി ചെയ്തു. അപേക്ഷ നിരസിക്കുന്ന പക്ഷം ആ വിവരം അപേക്ഷകനെ അറിയിക്കുന്ന തിനുള്ള കാലയളവ് 7 ദിവസം എന്ന 15 ദിവസമായി വ്യവസ്ഥ ചെയ്യുന്നു അപ്പെക്‌സ് സംഘങ്ങളിലും സെൻട്രൽ സംഘങ്ങളിലും പ്രാഥമിക സംഘങ്ങളെ അഫിലിയേറ്റ് ചെയ്യുന്നതിന് അപേക്ഷ നൽകിയാൽ 60 ദിവസത്തിനകം അംഗത്വം നൽകണമെന്നത് 45 ദിവസമായി കുറവ് വരുത്തി . വകുപ്പ് 14 ലെ ഭേദഗതി പ്രകാരം നിലവിലുള്ള സംഘങ്ങളുടെ അമാ ൽഗമേഷൻ, ആസ്തി ബാധ്യതയുടെ കൈമാറൽ, സംഘങ്ങളുടെ വിഭജനം എന്നിവയോടൊപ്പം സംഘങ്ങളുടെ സംയോജനം (മെർജർ) എന്ന വ്യവസ്ഥ കൂട്ടിച്ചേർത്തു. മൾട്ടിസ്റ്റേറ്റ് സഹകരണ നിയമത്തിൽ പുതുതായി വന്ന ഭേദഗ തിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നിയമ പ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ മറ്റൊരു സഹകരണ സംഘ വുമായി മാത്രമേ കൂട്ടിച്ചേർക്കുവാൻ കഴിയുകയുള്ളൂ എന്ന ഭേദഗതി വ്യവ സ്ഥ ചെയ്യുന്നു.കൂടാതെ മേൽ വകുപ്പ് പ്രകാരമുള്ള തീരുമാന മെടുക്കു ന്നതിന് 2/3 ഭൂരിപക്ഷം എന്നത് കേവല ഭൂരിപക്ഷം എന്ന് ഭേദഗതി വരുത്തി യിട്ടുണ്ട്. സംഘങ്ങളിലെ നോമിനൽ/അസോസിയേറ്റ് അംഗങ്ങൾക്ക് ബൈലോ വ്യവസ്ഥ കൾക്ക് വിധേയമായി വായ്പ ലഭിക്കുന്നതിനുള്ള അവകാശം, സംഘങ്ങൾ ബൈലോ ഭേദഗതിയിലൂടെ വ്യക്തിഗത ഓഹരി മൂലധനം ഉയർ ത്തുന്ന സാഹചര്യങ്ങളിൽ അംഗങ്ങൾക്ക് വർദ്ധിപ്പിച്ച ഓഹരിമൂലധനം അടച്ചു തീർക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുക,സംഘാംഗങ്ങൾക്ക് സംഘ വുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനുള്ള അവകാശത്തിൽ ആഡിറ്റ് റിപ്പോർട്ടിലെ ന്യൂനതാ സംഗ്രഹവും ന്യൂനതാപരിഹരണ റിപ്പോർട്ടും കൂടി ഉൾപ്പെടുത്തുന്നു. അർബൻ ബാങ്കിലെ ഒരു വ്യക്തിഗത അംഗത്തിന് എടുക്കാവുന്ന പരമാവധി ഓഹരി മൂലധനം ബാങ്കിൻറെ അടച്ചുതീർത്ത ആകെ ഓഹരിമൂലധനത്തിൻറെ 5 % അധികരിക്കാൻ പാടില്ല എന്ന് വ്യവസ്ഥ, മരണ മടഞ്ഞ ഒരു അംഗം സംഘത്തിൻറെ കടങ്ങൾക്ക് ടിയാളുടെ മരണശേഷം രണ്ട് വർഷം കൂടി ബാദ്ധ്യതപ്പെട്ടിരിക്കും എന്ന വ്യവസ്ഥ മൂന്ന് വർഷമായി ഉയർ ത്തു കയും പ്രസ്തുത വ്യവസ്ഥ മുൻ അംഗങ്ങൾക്ക് കൂടി ബാധകമാ ക്കുകയും ചെയ്യുന്ന ഭേദഗതി സംഘത്തിനെതിരെ നടപടി സ്വീകരിക്കുന്ന വ്യവസ്ഥകളിൽ വകുപ്പ് 76 പ്രകാരമുള്ള ഉത്തരവുകൾ നടപ്പാക്കുന്നതിൽ ബോധപൂർവ്വം വീഴ്ച വരുത്തു ന്നത് ഒരു കാരണമായി ഉൾപ്പെടുത്തുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങൾ ടി സംഘത്തിലെ അംഗങ്ങ ളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 32 പ്രകാരം പിരിച്ചുവിട പ്പെട്ട് ഭരണസമിതി അംഗങ്ങൾക്കുള്ള അയോഗ്യത രണ്ട് ടേം എന്നുള്ളത് ഒരു ടേം എന്ന് ഭേദഗതി ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റർ/അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നൽകുന്ന അംഗത്വം തുട ർന്ന് വരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്രമീകരിക്കണമെന്ന് വ്യവ സ്ഥ ചെയ്യുന്നു. എല്ലാ സഹകരണ സംഘങ്ങളും ഡബിൾ എൻട്രി ബുക്ക് കീപ്പിംഗ് രീതിയിൽ സൂക്ഷിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നു. ഗഹാൻ സംബന്ധിച്ച വ്യവസ്ഥകളിൽ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് നിയമത്തിലെ ഗഹാൻ സംബന്ധിച്ച കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി ഗഹാൻ സമ്പ്രദായത്തിലൂടെ തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നു. സംഘത്തിൻറെ ബൈലോ വ്യവസ്ഥ പ്രകാരം ലാഭവിഭജനം നടത്തേണ്ട ഇനമായി ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫണ്ട് നിയമപ്രകാരം ലാഭവിഭജനം നടത്തേണ്ട വിഭാഗമായ ഉപവകുപ്പ് (1) ൽ ക്ലാസ് (ഡി) ആയി ഉൾപ്പെടുത്തുന്നു. നിലവിലെ വകുപ്പിൽ ക്ലിപ്ത നിബന്ധനയായി സംഘങ്ങൾ ലേല നടപടി യിലൂടെ സ്വരൂപിക്കുന്ന ആസ്തികൾ നിശ്ചിത കാലയളവിന് ശേഷം ആവശ്യ മെങ്കിൽ സംഘത്തിൻറെ തനത് ആവശ്യത്തിനായി ഉപയോഗി ക്കാവുന്ന താണെന്ന വ്യവസ്ഥ കൂട്ടിച്ചർക്കുന്നു. കൺസോർഷ്യത്തിന് വായ്പ നൽകുന്ന വ്യവസ്ഥയിൽ പൊതു ആവശ്യ ത്തിനായി എന്ന വ്യവസ്ഥ കൂടു കൂട്ടിച്ചേർക്കുന്നു. വ്യക്തികൾക്ക് കടം വാങ്ങാവുന്ന പരിധി ലംഘിച്ച് ഏതെങ്കിലും സംഘം വായ്പ അനുവദിച്ചാൽ പ്രസ്തുത നിയമലംഘനത്തിന് സംഘത്തിൻറെ ചീഫ് എക്‌സി ക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുമെന്നും ആയതിന് നിയമനടപടി സ്വീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. സംഘം ആവശ്യത്തിലേക്കായി സംഘം ഫണ്ട് ഉപയോഗിച്ച് സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങുന്നതിന് ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിക്കപ്പെടണമെന്ന് വ്യവസ്ഥ ചെയ്യുന്നു. നിലവിലെ ഉപവകുപ്പ് (10) പകരമായി എല്ലാ അപ്പെക്‌സ് സംഘങ്ങളും അർബൻ ബാങ്കുകളുടെയും സാമ്പത്തിക ആഡിറ്റ് ആഡിറ്റ് ഡയറക്ടർ അംഗീകരിച്ച് നൽകുന്ന പാനലിൽ നിന്നുള്ള ആഡിറ്റിംഗ് ഫേം നിർവ്വഹി ക്കണമെന്നും മേൽ സംഘങ്ങളുടെ ഭരണപരമായ ആഡിറ്റ് വകുപ്പുതല ആഡിറ്റർമാർ നിർവ്വഹിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ആഡിറ്റുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ആഡിറ്റ് ടീം ഇക്കാര്യത്തിൻമേൽ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി സഹകരണ ആഡിറ്റ് ഡയറക്ടർക്കും രജിസ്ട്രാർക്കും സമർപ്പിക്കേണ്ടതാണെന്നും ഇത്തരത്തിലുള്ള പ്രത്യേക റിപ്പോർട്ട് ലഭ്യമായാൽ രജിസ്ട്രാർ നേരിട്ടും ആഡിറ്റ് ഡയറക്ടർ രജിസ്ട്രാറുമായും കൂടിയാലോചിച്ചും വകുപ്പ് 68 എ പ്രകാരം നിയമിച്ചിട്ടുള്ള വിജിലൻസ് ഓഫീസർക്ക് വിശദപരിശോധനയ്ക്കായി സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഒരു ആഡിറ്റ് സ്ഥാപനമോ ആഡിറ്റർമാരുടെ ടീമോ ഒരു സംഘത്തിൽ തുടർച്ചയായി രണ്ട് തവണയിലധികം ആഡിറ്റ് നടത്തുവാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.സംഘങ്ങളിലെ കണക്കുകൾ പൊതു സോഫ്റ്റ് വെയറോ രജിസ്ട്രാർ അംഗീകരിച്ച സോഫ്റ്റ് വെയർ മുഖേനയോ തയ്യാറാക്കേണ്ടതാണെന്നും ഇത്തരം സംഘങ്ങളുടെ ആഡിറ്റ് എന്നതിൽ ഇൻഫർമേഷൻ സിസ്റ്റം, സോഫ്റ്റ് വെയറിൻറെയും ഹാർഡ് വെയറിൻറെയും പരിശോധന എന്നതും ഉൾപ്പെടുന്നു എന്ന വ്യവസ്ഥ .സംഘങ്ങളിൽ ആഡിറ്റ് നടത്തി റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സമയക്രമം പുനക്രമീകരിക്കുന്നു. നിലവിലുള്ള ഉപവകുപ്പ് 5 നുശേഷം ഉപവകുപ്പ് 5(എ) ആയി ആഡിറ്റ് പൂർത്തീകരിച്ച് ആഡിറ്റ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട ആഡിറ്റർമാർ ഭരണസമിതി അംഗങ്ങളുമായി ആഡിറ്റ് ന്യൂനത സംബന്ധിച്ച് ചർച്ച ചെയ്യുകയും ന്യൂനതകൾ സംബന്ധിച്ച മറുപടി ലഭ്യമാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.നിലവിലെ ഉപവകുപ്പ് (9) ലെ വ്യവസ്ഥക്കുപകരമായി സംഘങ്ങളുടെ ആഡിറ്റിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തന വൈകല്യം ശ്രദ്ധയിൽപ്പെട്ടാൽ ഭരണസമിതി ആയത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതും ആഡിറ്റ് റിപ്പോർട്ടും പരിഹരണ റിപ്പോർട്ടും പൊതുയോഗത്തിന് മുമ്പാകെ സമർപ്പിക്കേണ്ടതുമാണ്. ഇപ്രകാരമുള്ള ന്യൂന തകൾ പരിഹരിക്കുന്നതിന് ഭരണസമിതി തുടർനടപടികൾ സ്വീകരി ക്കേണ്ട തും തുടർന്നുള്ള ജനറൽ ബോഡി യോഗങ്ങളിൽ പ്രസ്തുത ന്യൂനത കൾ പരിഹരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണ്. കൂടാതെ കമ്മിറ്റി സ്വീകരിച്ച നടപടി റിപ്പോർട്ട് ജനറൽ ബോഡി കൂടിയ തീയതിക്കുശേഷം 15 ദിവസ ത്തി നുള്ളിൽ ആഡിറ്റ് ഡയറക്ടർക്കും സഹകരണസംഘം രജിസ്ട്രാർക്കും സമർപ്പിക്കേണ്ടതാണ്. 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തുന്നതിനുള്ള വ്യവസ്ഥയിൽ ഭരണസമിതി അംഗങ്ങളുടെ ഭൂരിപക്ഷമോ മൊത്തം അംഗങ്ങളുടെ 1/3 ലോ അല്ലെങ്കിൽ സംഘം പൊതുയോഗത്തിൻറെ ക്വാറമോ ഏതാണോ കുറവ് അത്രയും അംഗങ്ങളുടെ അപേക്ഷയിൻമേൽ എന്ന് ഭേദഗതി ചെയ്യുന്നു. ഉപവകുപ്പ് 5 ൽ അന്വേഷണ കാലാവധി 6 മാസം എന്നത് 4 മാസമായി ഭേദഗതി ചെയ്യുന്നു.ഉപവകുപ്പ് 6 നുശേഷം ഉപവകുപ്പ് 7 കൂട്ടിച്ചേർത്ത് അന്വേഷണത്തിൽ ക്രമക്കേട്, പണാപഹരണം, ആസ്തി ബാദ്ധ്യതകൾ നഷ്ടപ്പെടുത്തൽ എന്നിവ വെളിവായാൽ ഇത്തരത്തിൽ സംഘത്തിനുണ്ടായ നഷ്ടം ഈടാക്കുന്നതിന് രജിസ്ട്രാറോ രജിസ്ട്രാർ ചുമതലപ്പെടുത്തിയ ഉദ്യോഗ സ്ഥനോ നഷ്ടം തിട്ടപ്പെടുത്തി പ്രസ്തുത നഷ്ടം ഈടാക്കുന്നതി നാവശ്യമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ് അപ്പെക്‌സ്, സെൻട്രൽ, ഫെഡറൽ സൊസൈറ്റികളിൽ പരിശോധന നടത്തുന്നതിനായി പ്രത്യേക ഇൻസ്‌പെക്ഷൻ ടീം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.വകുപ്പ് 66 സി ഉപവകുപ്പ് (2) ആയി വായ്പാ പ്രവർത്തനം നടത്തുന്ന എല്ലാ സഹകരണ സംഘങ്ങളും ആയത് സംബന്ധിച്ച ത്രൈമാസ റിപ്പോർട്ട് രജിസ്ട്രാർക്ക് സമർപ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു, ആയത് വീഴ്ച വരുത്തു ന്നവർക്കെതിരെ 10000 രൂപ വരെ പിഴ ഈടാക്കുന്നുള്ള വ്യവസ്ഥ ചെയ്യുന്നു നിലവിലെ വകുപ്പ് 68 എ ക്കുശേഷം വകുപ്പ് 68 ബി ആയി പുതുതായി കൂട്ടിച്ചേർക്കുന്നു. 1860 ലെ ഇൻഡ്യൻ ശിക്ഷാ നിയമപ്രകാരമോ 1988 ലെ അഴിമതി നിരോധന നിയമപ്രകാരമോ ഉള്ള കുറ്റകൃത്യങ്ങൾ സഹകരണ സംഘങ്ങളിൽ നടന്നതായി ബോദ്ധ്യപ്പെട്ടാൽ സർക്കാരോ രജിസ്ട്രാർക്കോ ആയത് തുടർ അന്വേഷണം നടത്തുന്നതിനായി പോലീസിനോ വിജിലൻ സി നോ നൽകാവുന്നതാണെന്നും അഴിമതി നിരോധന പ്രകാരമുള്ള കേസു കളി ൽ ഉത്തരവാദപ്പെട്ടവർക്കെതിരെ അന്വേഷണ അനുമതി നൽകുന്നതിന് അധി കാരം സർക്കാരിനും രജിസ്ട്രാർക്കും ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. എല്ലാ സഹകരണസ്ഥാപനങ്ങളുടെ സേവനം സംബന്ധമായ പരാതികൾ ഓംബുഡ്‌സ്മാന് പരിഗണിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്യുന്നു.വകുപ്പ് 70 ലെ ഭേദഗതി പ്രകാരം സാമ്പത്തിക വിഷയത്തിലുള്ള ആർബി ട്രേഷൻ കേസുകൾ 1 വർഷ കാലയളവിനുള്ളിൽ പൂർത്തീകരിക്കണമെന്ന വ്യവസ്ഥ ചെയ്യുന്നു.വകുപ്പ് 80 ലെ ഉപവകുപ്പ് (3) ൽ ഭേദഗതി വരുത്തി സഹകരണ സംഘങ്ങളിലെ നിയമനങ്ങൾ ക്രമീകരിക്കുന്നതിന് മുൻപായി ചട്ടത്തിൽ ഉൾപ്പെടുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗാർത്ഥിയുടെ സ്വഭാവും മുൻകാല ചരിത്രവും പോലീസ് വെരിഫിക്കേഷനിലൂടെ പരിശോധിക്കുവാൻ വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് 80എ ലെ ഭേദഗതി പ്രകാരം സംസ്ഥാന സഹകരണ യൂണിയനിലെ ജീവനക്കാരേയും സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധ തി യൽ ഉൾപ്പെടുത്തും. വകുപ്പ് 94 ലെ ഭേദഗതി പ്രകാരം വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷകളായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പിഴത്തുക കാലോചിമായി വർദ്ധിപ്പിക്കുന്നു. വകുപ്പ് 106എ ആയി പുതിയ വകുപ്പ് ഉൾപ്പെടുത്തുന്നു. സഹകരണ നിയമത്തിൻറെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധുമുട്ടുകൾ നേരി ട്ടാൽ നിയമത്തിൻറെ പൊതുവായ വ്യവസ്ഥകൾക്ക് വിരുദ്ധമാകാത്ത വിധം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് ആവശ്യമായ ഭേദഗതി, ഈ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന് ആവശ്യമെങ്കിൽ രണ്ട് വർഷ കാല യളവിനു ള്ളിൽ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നു. സഹകരണ നിയമനിർമ്മാണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് കേരളം സഹകരണ നിയമം മൂന്നാം ഭേദഗതി ബില്. ഏതു പാസ്സാക്കി യെടുക്കുന്നതിനു പ്രവവർത്തിച്ചവർ നിരവധിയാണ്.ഒരു വർഷക്കാലത്തെ .ജനാധിപത്യപരമായാ പ്രവർത്തനം ഇതിനു പിന്നിലുണ്ട്. ബില് തയ്യാറാക്കിച ഭേദഗതി നിർദ്ദേശങ്ങൾ സ്വീകരിക്കാനും എല്ലാ വിഭാഗക്കാരെയും കേൾ ക്കാനും കഴിഞ്ഞു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലായിടങ്ങളിൽ നിന്നുംപിന്തുണ ലഭിച്ചു.കേരളത്തിൻറെ സഹകരണ മേഖലക്കു അനുഗുണവും ജനാധിപത്യപരവും വികേന്ദ്രീകരണത്തിൻറെ അന്തസത്ത ഉയർത്തിപ്പിടിക്കു ന്നതുമായ ഈ നിയമ ഭേദഗതിയെ കേരളം വരവേൽക്കും എന്നത് നിസ്തർ ക്കമാണ്. നവകേരള സൃഷ്ടിക്കു കരുത്തു പകരുന്ന സഹകരണ മേഖലക്ക് മുതൽക്കൂട്ടായി ശക്തമായി സഹകരണ പ്രസ്ഥാനം കേരളത്തിൽ നിലനിർ ത്താന് ഈ നിയമം ഉപകരിക്കും