Cleanliness cooperation' scheme started in the state

ശുചിത്വം സഹകരണം’പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റുന്നതിനും പുതിയ മാലിന്യ നിർമ്മാർജ്ജന – ശുചിത്വ സംസ്ക്കാരം രൂപപ്പെടുത്തുന്നതിനുമായി സഹകരണ- സാംസ്‌കാരിക വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ‘ശുചിത്വം സഹകരണം’പദ്ധതി. അങ്കണവാടി മുതൽ എൽ.പി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ‘ശുചിത്വം സഹകരണം’ പദ്ധതിയുടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന മുഖ്യഘടകമാണ് ശുചിത്വം. മാലിന്യം ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുന്ന ശീലം വളരണം. കുട്ടികളിലൂടെയടക്കം പുതിയ ശുചിത്വ സംസ്കാരം വളർത്തിയെടുക്കുകയാണ് ശുചിത്വം സഹകരണം പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും ഒരുമിച്ചു പ്രവർത്തിച്ചാൽ നാട്ടിൽ വലിയ മാറ്റം വരുത്താനാകും. ഈ നിലയിൽ സഹകരണ സംഘങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും ഇതിലൂടെ നാടിൻ്റെ സാമ്പത്തിക-സാമൂഹിക വളർച്ചയ്ക്കും പുരോഗതിക്കും സഹായകമായി സംഘങ്ങൾക്ക് പ്രവർത്തിക്കാനും കഴിയുംവിധം സഹകരണ നിയമങ്ങളിൽ ഭേദഗതി വരുത്തും.