Tourfed with One Day Wonder Journey

വൺഡേ വണ്ടർ യാത്രയുമായി ടൂർഫെഡ്

വിനോദയാത്രകൾക്ക് അവസരം ലഭിക്കാത്ത കുട്ടികൾക്കായി സഹകരണവകുപ്പിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന ടൂർഫെഡിന്റെ ആഡംബര കപ്പൽ യാത്രയായ അറേബ്യൻ സീ (നെഫർറ്റിറ്റി) പാക്കേജ് സൗജന്യ യാത്ര ഒരുക്കുന്നു. മാസത്തിൽ 2 തവണയായി 25 വിദ്യാർത്ഥികളെ വീതമാണ് കടൽ യാത്രയ്ക്കായി കൊണ്ടു പോവുക. എല്ലാ ജില്ലകളിൽ നിന്നുമുള്ള കുട്ടികൾക്കും യാത്രയിൽ പങ്കെടുക്കാനുള്ള അവസരം ലഭിയ്ക്കും. വിദ്യാർത്ഥികളെ കൂടാതെ 2 അദ്ധ്യാപകരെയും യാത്രയിൽ അനുവദിയ്ക്കും.

കൊച്ചിയിലെത്താൻ AC വാഹന സൗകര്യം ഉൾപ്പെടെ ആഡംബര കപ്പൽ യാത്രയിലെ കുട്ടികൾക്ക് ലഭ്യമാക്കാവുന്ന എല്ലാ സൗകര്യങ്ങളും 4 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്രയിൽ ഉണ്ടാവും. വെൽക്കം ഡ്രിങ്ക്സ്, പ്രഭാത ഭക്ഷണം, ടീ & സ്നാക്സ്, ബഫെറ്റ് ലഞ്ച്, എന്റർടൈൻമെന്റ് പ്രോഗ്രാംസ്, കൂടാതെ കൊച്ചി നഗരക്കാഴ്ചകൾ കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിയ്ക്കുന്നതിനുള്ള വേദി തുടങ്ങിയവയും യാത്രയിൽ ഉണ്ടാകും. ഒക്ടോബർ 24-ന് ആദ്യ സംഘം കുമരകത്ത് നിന്ന് യാത്ര തിരിക്കും.

കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷൻ
തിരുവനന്തപുരം -10
ഫോൺ :- 04712314023
9495405075
9495445075