വിപണി വില നിയന്ത്രിക്കാന്‍ സഹകരണ വകുപ്പ് ഇടപെടല്‍

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സഹകരണ വകുപ്പ് കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകള്‍ വഴിയും പൊതുവിപണിയിലതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.
ഉല്‍സവകാലങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളെയും ഏകോപിപ്പിച്ച് 13 ഇനം അവശ്യ സാധനങ്ങള്‍ നിയന്ത്രിത അളവില്‍ സബ്‌സിഡിയോടു കൂടി വിതരണം ചെയ്യുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡ് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന ത്രിവേണി നോട്ടുബുക്കുകളും സ്‌റ്റേഷനറികളും മറ്റും കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുന്നത് വഴി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നുണ്ട്.
ഗുണനിലവാരമുള്ള സാധനങ്ങളും സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളും വിപണിയില്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്നതിനായി കോപ്പ് മാര്‍ട്ടുകള്‍ ( സിഒഒപി മാര്‍ട്ട് ) ജില്ലകളില്‍ സ്ഥാപിച്ചിട്ടുണ്ട്.