All the projects announced in the third 100 day action plan were completed on time

ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 10 മുതൽ മെയ് 20 വരെ നിണ്ടുനിൽക്കുന്ന 100 ദിന കാലയളവിൽ നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പദ്ധതികളെ കോർത്തിണക്കി സർക്കാർ 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി വൈവിധ്യമാർന്ന 24 പദ്ധതികളാണ് സഹകരണ വകുപ്പ് ഈ കാലയളവിനുള്ളിൽ നടപ്പിലാക്കാനായി നിശ്ചയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, വായ്പാ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ കൃഷി, വിപണനം, പരിസരം, എസ്.സി.എസ്.റ്റി, വനിതാ സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകൾക്കെല്ലാം പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികളാണ് നടപ്പിലാക്കിയത്.
രജിസ്ട്രേഷൻ വകുപ്പിലും ഈ കാലയളവിൽ 11 പദ്ധതികൾ നടപ്പിലാക്കി. ഈ 100 ദിനം പൂർത്തിയാകുമ്പോൾ സഹകരണം-രജിസ്ട്രേഷൻ വകുപ്പുകളുടെ കീഴിൽ പ്രഖ്യാപിച്ച 35 പദ്ധതികളും വിജയകരമായി നടപ്പിലാക്കാനായി എന്നത് ഏറെ അഭിമാനകരമാണ്.
1.സഹകരണ എക്സ്പോ – 2023
100 വർഷത്തിലേറെ പഴക്കമുള്ള സഹകരണമേഖല കൈവരിച്ച നേട്ടങ്ങളും ഉയർത്തി പിടിക്കുന്ന ബദൽ മാതൃകകളും ഉൽപാദനരംഗത്തെ ശ്രദ്ധേയമായ ചുവടുപവയിപുകളും പൊതുസമൂഹത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സഹകരണ എക്സ്പോയുടെ രണ്ടാമത് എഡിഷൻ 2023 ഏപ്രിൽ 22 മുതൽ 30 വരെ എറണാകുളം ജില്ലയിൽ മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ചു. ഏപ്രിൽ 22 ന് ബഹു.വ്യവസായ വകുപ്പു മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു.
2.നൈപ്യുണ്യം.
തൊഴിലന്വേഷകരുടെ നൈപുണ്യശേഷി വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും പരിശീലനം ലഭിക്കുന്നതിനായി കോഴ്സ് ഫീ വായ്പയായി നൽകുന്ന പദ്ധതിയാണിത്. ഈ വായ്പാ പദ്ധതിയുടെ പ്രഖ്യാപനം 2023 മെയ് 10 ന് രാവിലെ-ന് ജവഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ നിർവ്വഹിച്ചു.
3.സഹായഹസ്തം
ഏറ്റവും താഴേതട്ടിലുള്ള ജനവിഭാഗങ്ങളായ ചെറുകിട വഴിയോര കച്ചവടക്കാർ, ചെറുസംരഭകർ, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നീ അംഗങ്ങൾക്ക് പരസ്പരജാമ്യത്തിൽ നിശ്ചിത തുക വായ്പയായി നൽകുന്ന പദ്ധതിയാണിത്. 2023 മെയ് 13 ന് കോട്ടയം ജില്ലയിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
4.സൗരജ്യോതി
വ്യക്തികളായ അംഗങ്ങൾക്ക് സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി നിലയങ്ങൾ ആരംഭിക്കുന്നതിനായി സബ്സിഡിയോട് കൂടി വായ്പകൾ വിതരണം ചെയ്യുന്ന പദ്ധതി. 2023 മെയ് 13 ന് കോട്ടയം ജില്ലയിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
5.സഹകരണ സംരക്ഷണ നിധി/ നിക്ഷേപ പ്രോത്സാഹന പുനരുദ്ധാരണ പദ്ധതി.
ദുർബലമായ സംഘങ്ങളുടെ പ്രവർത്തനം വിലയിരുത്തി അവയെ പുനരുജ്ജീ വിപ്പിക്കുക, സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ വിനിയോഗിക്കുക, സഹകരണ മേഖലയിലെ നിക്ഷേപ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക, ലാഭകരമായി പ്രവർത്തിക്കുന്ന സംഘങ്ങളെ വൈവിധ്യമാർന്ന പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനു് സഹായിക്കുന്ന പദ്ധതി. 2023 മെയ് 3- ന് വൈകുന്നേരം 3 മണിയ്ക്ക്, തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
6. കേപ്പിന്റെ മുട്ടത്തറ എഞ്ചീനീയിറിംഗ് കോളേജ് വർക്ക്ഷോപ്പ് കെട്ടിടം ഉദ്ഘാടനം
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ന്റെ തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്കായി അക്കാദമിക് ബ്ലോക്കിനോടു ചേർന്ന് ടെക്നിക്കൽ, ഇലക്ട്രിക്കൽ വർക്ക്ഷോപ്പ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കി 12.04.2023 ന് രാവിലെ 11.30 ന് കേപ്പിന്റെ മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
7.എസ്.സി/എസ്.റ്റി സഹകരണ സംഘങ്ങൾ പ്രവർത്തനക്ഷമമാക്കുന്ന പദ്ധതി (പുനർജ്ജനി)
സംസ്ഥാനത്തെ എസ്.സി/എസ്.റ്റി സഹകരണ സംഘങ്ങളെ പ്രവർത്തന ക്ഷമമാക്കുന്നതിനും, വിപുലീകരിക്കുന്നതിനുമായുള്ള (പുനർജനി) പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം SC/ST സംഘങ്ങൾക്കായുളള ധനസഹായ വിതരണം 2023 മെയ് 11 ന് പാലക്കാട് ജില്ലയിൽ നിർവ്വഹിച്ചു.
8.ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പദ്ധതി.
ഭിന്നശേഷിക്കാരുടെ പുനരധിവാസം, വിദ്യാഭ്യാസ ഉന്നമനം, സാമ്പത്തിക പുരോഗതി, തൊഴിൽ ലഭ്യത എന്നിവ ലക്ഷ്യമാക്കി ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിനായി രൂപീകരിച്ച സഹകരണ സംഘത്തിന്റെ ഉദ്ഘാടനം 2023 മെയ് 13 ന് കോട്ടയം ജില്ലയിൽ വച്ച് നിർവ്വഹിച്ചു.
9.യുവതികൾക്കായി മൂന്ന് സഹകരണ സംഘങ്ങൾ .
കഴിഞ്ഞ 100 ദിനപദ്ധതികളിലെ യുവ സഹകരണ സംഘങ്ങളുടെ മാതൃകയിൽ യുവതികൾക്കായി കോട്ടയം, തൃശ്ശൂർ, കണ്ണൂർ എന്നീ ജില്ലകളിൽ 3 യുവ വനിതാ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. 2023 മെയ് 13 ന് കോട്ടയം ജില്ലയിൽ വച്ച് ഈ സംഘങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു.
10.സഹകരണ ലൈബ്രറികളുടെ നവീകരണം
സഹകരണ മേഖലയിലെ ലൈബ്രറികളെ പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ടി നൂറൂ സാംസ്കാരിക സദസ്സുകൾ. നൂറൂ സഹകരണ ഗ്രന്ഥാലയങ്ങളെ ഉൾക്കൊള്ളിച്ചുളള സാംസ്കാരിക സമ്മേളന പരിപാടി സഹകരണഎക്സ്പോ 2023 –ന്റെ വേദിയിൽ 2023 ഏപ്രിൽ 26 ന് വൈകുന്നേരം 5.00 മണിയ്ക്ക് ഉദ്ഘാടനം ചെയ്തു. ഈ സമ്മേളനത്തിൽ സഹകരണ ലൈബ്രറി നവീകരണപദ്ധതിയുടെ രൂപരേഖ, സഹകരണ ഗ്രന്ഥാലയങ്ങൾക്കൊരു മാർഗ്ഗ രേഖ തുടങ്ങിയവ അവതരിപ്പിക്കുകയും ചെയ്തു.
11.കുടുംബത്തിന് ഒരു കരുതൽ ധനം പദ്ധതി.
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളിലൂടെ പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് കരുതൽ ധനം ലഭ്യമാകുന്ന പദ്ധതി- “കുടുംബത്തിന് ഒരു കരുതൽ ധനം”- ഈ 100 ദിനത്തിൽ നടപ്പിലാക്കിയ സവിശേഷമായ ഒരു പദ്ധതിയാണ്. കേരളത്തിലെ പ്രാഥമിക വാ്പാ സഹകരണ സംഘങ്ങളുടെ സഹകരണ ത്തോടെ നടപ്പിലാക്കുന്ന ഈ നിക്ഷേപ പദ്ധതി പാലക്കാട് ജില്ലയിൽ പൈലറ്റ് പദ്ധതിയായാണ് നടപ്പിലാക്കുന്നത്. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം മെയ് 11 ന് നിർവ്വഹിച്ചു.
12.കെയർ ഹോം 2.0- ഭവന സമുച്ചയ നിർമ്മാണ പദ്ധതി.
കെയർഹോം പദ്ധതിയുടെ രണ്ടാഘട്ടം, പാലക്കാട് ജില്ലയിലെ കണ്ണാടി-2 വില്ലേജിലെ PWD യുടെ കൈവശമുള്ള 61 സെന്റ് സ്ഥലത്ത് 28 കുടുംബങ്ങൾക്കു് താമസിക്കാൻ കഴിയുന്ന ഭവനസമുച്ചയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2023 മെയ് 11 ന് പാലക്കാട് ജില്ലയിൽ നിർവ്വഹിച്ചു.
13.കേപ്പിൽ ടെക്ഫെസ്റ്റ്
സാങ്കേതിക വിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി പൊതുജനങ്ങൾക്കായി കോളേജുകളിൽ ഓപ്പൺഹൗസ് എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനുളള പദ്ധതിയാണിത്. കോട്ടയം ജില്ലയിലെ കിടങ്ങൂർ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് 2023 ഏപ്രിൽ 28, 29 തീയതികളിൽ ടെക്ഫെസ്റ്റും മെയ് 4, 5 തീയതികളിൽ കൾച്ചറൽ ഫെസ്റ്റും സംഘടിപ്പിച്ചു. ശ്രീ.തോമസ് ചാഴിക്കാടൻ എം.പി ടെക്ഫെസ്റ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.
14.കേരള ബാങ്കിൽ സമ്പൂർണ്ണ സി.ബി.എസ് സിസ്റ്റം , നടപ്പാക്കുകയും, എല്ലാ സേവനങ്ങളും ഓൺ ലൈനായി ലഭ്യമാക്കുന്നതിനുമുളള പദ്ധതി.
കേരള ബാങ്കിലെ എല്ലാ ബ്രാഞ്ചുകളുടെയും പ്രവർത്തനങ്ങളെ കോർത്തിണക്കി സമ്പൂർണ്ണ സി.ബി.എസ് സിസ്റ്റം നടപ്പിലാക്കി, എല്ലാ സേവനങ്ങളും ഓൺ ലൈനായി ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2023 മെയ് 18 ന് തിരുവനന്തപുരത്തു വച്ച് ബഹു.കേരളാ മുഖ്യമന്ത്രി ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
15.ഇ- കോമേഴ്സ് പ്ലാറ്റ് ഫോം പദ്ധതി
സഹകരണ മേഖലയിലെ തെരഞ്ഞെടുത്ത 100 ഗുണമേൻമയുള്ള ഉൽപനങ്ങൾ, ഒറ്റ ബ്രാൻഡിന് കീഴിലാക്കി പൊതുട്രേഡ് മാർക്കോടെ ഇ- കോമേഴ്സ് പ്ലാറ്റ് ഫോം – ലേക്ക് കൊണ്ടുവരുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി പാപ്പിനിവട്ടം എസ്.സി.ബി. യുടെ കീഴിലുള്ള എൽ.ഇ.ഡി ഉൽപന്നങ്ങളും റബ്കോയുടെ ഉൽപന്നങ്ങളും ആമസോൺ പ്ലാറ്റ്ഫോം വഴി ലഭ്യമാകുന്ന പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം മെയ് 10 ന് നിർവഹിച്ചു.
16.ആർബിട്രേഷൻ കേസുകൾ തീർപ്പാക്കൽ പദ്ധതി.
സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്തവരിൽ ആർബിട്രേഷൻ, എക്സിക്യൂഷൻ കേസുകളിൽ ഉൾപ്പെട്ടവർക്ക് ഇളവുകളോടെ കേസുകൾ തീർപ്പാക്കുന്നതിനും വായ്പകൾ അവസാനിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണിത്. 2023 മെയ് 10 ന് ജവഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
17.സഹകരണ വകുപ്പിൽ ടീം ആഡിറ്റ് സംവിധാനം നടപ്പിലാക്കൽ
സഹകരണ വകുപ്പിൽ ആഡിറ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ഏഴ് ജില്ലകളിൽ ടീം ആഡിറ്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയുടെ പ്രഖ്യാപനം 2023 മെയ് 10 ന് ജവഹർ സഹകരണ ഭവൻ ആഡിറ്റോറിയത്തിൽ വച്ച് നിർവ്വഹിച്ചു.
18.ഗിഗ് / പ്ലാറ്റ് ഫോം വർക്കേഴ്സ് സഹകരണ സംഘം -എറണാകുളം , തിരുവനന്തപുരം.
ഗിഗ് പ്ലാറ്റ് ഫോം വർക്കേഴ്സ്, ഓൺ ലൈൻ വിപണന ശ്യംഖലയിലെ ജീവനക്കാർക്കാർ എന്നിവരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കുന്ന പദ്ധതിയാണിത്. ഇതിനായി കേരള സ്റ്റേറ്റ് ഷോപ്സ് ആന്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആന്റ് ഗിഗ് വർക്കേഴ്സ് വെൽഫയർ ഫെഡറൽ സഹകരണ സംഘം (ShopCosFed) എന്ന പേരിൽ കേരളത്തിലെ എല്ലാ ജില്ലകളും പ്രവർത്തന പരിധിയായി നിശ്ചയിച്ച് തിരുവനന്തപുരം ആസ്ഥാനമാക്കി കൊണ്ടുള്ള സംഘത്തിന്റെ പ്രവർത്തന ഉദ്ഘാടനം 2023 മെയ് 10 ന് നിർവ്വഹിച്ചു.
19.ടെക്നോ പാർക്ക് ഹോസ്പിറ്റൽ സഹകരണ സംഘത്തിൽ , ആധുനിക മൈക്രോബയോളജി ലാബ് .
സർക്കാർ ധനസഹായത്തോടെ ടെക്നോ പാർക്ക് ഹോസ്പിറ്റൽ സഹകരണ സംഘത്തിൽ, റേഡിയോളജി, ഡിജിറ്റൽ മാമോഗ്രാഫി തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ആധുനിക മൈക്രോ ബയോളജി ലാബ് ആരംഭിക്കുന്ന പദ്ധതിയാണിത്. തിരുവനന്തപുരം ജില്ലയിൽ ടെക്നോ പാർക്ക് ഹോസ്പിറ്റൽ സഹകരണ സംഘത്തിൽ , റേഡിയോളജി, ഡിജിറ്റൽ മാമോഗ്രാഫി തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ ആധുനിക മൈക്രോ ബയോളജി ലാബിന്റെ ഉദ്ഘാടനം ടെക്നോപാർക്ക് ഹോസ്പിറ്റൽ സഹകരണ സംഘത്തിൽ വച്ച് 202മെയ് 12 ന് ഉദ്ഘാടനം നിർവ്വഹിച്ചു.
20. കേരള സ്റ്റേറ്റ് ഐറ്റി പ്രൊഫഷണഷസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കേരളത്തിലെ ഐറ്റി പ്രൊഫഷണലുകളെ ഉൾപ്പെടുത്തി ടെക്നോ പാർക്ക് കേന്ദ്രമായി രജിസ്റ്റർ ചെയ്ത ഈ സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 2023 മെയ് 12 ന് ചേബറിൽ വച്ച് കൈമാറി.
21.നമ്മുടെ കൃഷി -നമ്മുടെ ഭക്ഷണം’.
ഏഴ് ജില്ലകളിൽ ഒരു ജില്ലയ്ക്ക് ഒരു വിള എന്ന രീതിയിൽ 500 ഏക്കർ തരിശ്ശുഭൂമിയിൽ അനുയോജ്യമായ കൃഷി നടപ്പിലാക്കുന്ന പദ്ധതിയാണിത്. 2023 മെയ് 16 ന് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി SCB യിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
22.ടൂർ ഫെഡിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ആധുനിക കോഫി ഷോപ്പുകൾ.
വിനോദ സഞ്ചാരികൾക്കും, മറ്റുള്ളവർക്കും ടൂർ ഫെഡിന്റെ ആഭിമുഖ്യത്തിൽ കുറഞ്ഞ ചെലവിൽ ഭക്ഷണ വിഭവങ്ങൾ ലഭ്യമാക്കുന്നതിനായി കോഫി ഷോപ്പുകൾ ആരംഭിക്കുന്ന പദ്ധതിയാണിത്. 2023 മെയ് 16 ന് കൊല്ലം ജില്ലയിലെ അഴീക്കൽ-ൽ ടൂർഫെഡിന്റെ കോഫി ഷോപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
23.കാപ്കോസ് പദ്ധതി.
കാപ്കോസ് സഹകരണ സംഘത്തിന്റെ അധീനതയിൽ റൈസ് മില്ലുകൾ സ്ഥാപിക്കുന്നതിനുളള പദ്ധതിയാണിത്. കാപ്കോസിനു വേണ്ടി 9 ഏക്കർ 68 സെന്റ് സ്ഥലം വാങ്ങുന്നതു സംബന്ധിച്ച എഗ്രിമെന്റ് കൈമാറൽ ചടങ്ങ് 16.05.2023 ന് കോട്ടയം ജില്ലയിൽ വച്ച് നിർവ്വഹിച്ചു.
24.മാലിന്യ മുക്തം – ശുചിത്വം സഹകരണം പദ്ധതി .
സമ്പൂർണ്ണ ശുചിത്വം ലക്ഷ്യമിട്ട് തൃശ്ശൂർ ജില്ലയിൽ നടപ്പിലാക്കിയ പദ്ധതിയാണിത്. ശുചിത്വകേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുവാൻ ഇ-മാലിന്യങ്ങൾ, ജൈവ അജൈവ മാലിന്യങ്ങൾ എന്നിവയുടെ ശേഖരണം, അവയുടെ സംസ്കരണം എന്നിവ നടപ്പിലാക്കുവാൻ ആവശ്യമായ സംരംഭങ്ങൾ ആരംഭിക്കുക, നിലവിലുള്ള സംരംഭങ്ങൾ ഏറ്റെടുക്കുക എന്നിവയാണ് ടി പദ്ധതിയുടെ ലക്ഷ്യം. 2023 ഏപ്രിൽ 22 ന് എക്സ്പോ വേദിയിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
രജിസ്ട്രേഷൻ വകുപ്പു് നടപ്പിലാക്കിയ പദ്ധതികൾ
1.സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ്
നിലവിലുള്ള സ്റ്റാമ്പ് വെണ്ടർമാരുടെ തൊഴിലിനെ ബാധിക്കാത്ത വിധത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണമായി ഈ-സ്റ്റാംബിംഗ് നടപ്പിലാക്കി. 2023 മെയ് 18 ന് കോട്ടയത്ത് കടുത്തുരുത്തിയിൽ ഈ പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
2. കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സ്,
3. അഴിയൂർ സബ് രജിസ്ട്രാർ ആഫീസ്
4.തില്ലാപ്പള്ളി സബ് രജിസ്ട്രാർ ആഫീസ്
5 തിരുവള്ളൂർ സബ് രജിസ്ട്രാർ ആഫീസ്
6. തൃപ്രയാർ സബ് രജിസ്ട്രാർ ആഫീസ്
7. കടുത്തുരുത്തി സബ് രജിസ്ട്രാർ ആഫീസ്
8. കോതമംഗലം സബ് രജിസ്ട്രാർ ആഫീസ്
9. മട്ടന്നൂർ സബ് രജിസ്ട്രാർ ആഫീസ്
10. കൊടക്കൽ സബ് രജിസ്ട്രാർ ആഫീസ് എന്നീ 9 സബ് രജിസ്ട്രാർ ആഫീസുകളുടെ പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മെയ് 18-ന് കോട്ടയത്ത് കടുത്തുരുത്തിയിൽ നിർവ്വഹിച്ചു.
11. വർക്കല സബ് രജിസ്ട്രാർ ആഫീസ് നിർമ്മാണഉദ്ഘാടനം