പാലിയേറ്റീവ് കെയർ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കും
കേരളസർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച പെയ്ഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ 23 ആശുപത്രി സഹകരണ സംഘങ്ങൾ സേവനം നൽകി വരുന്നുണ്ട്.
പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കാത്ത ജില്ലകളിലെ സഹകരണ ആശുപത്രികളിൽ പദ്ധതി നടപ്പിലാക്കുവാനുളള അടിയന്തര നടപടി സ്വീകരിക്കുവാൻ ജില്ലാ തല ജോയിന്റ് രജിസ്ട്രാർമാർ മുഖേന സംഘങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വാന്തന പരിചരിചണ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് ബാങ്കുകളുടെ പൊതു നന്മ ഫണ്ടിൽ നിന്ന് സഹായം നൽകി വരുന്നുണ്ട്.