Cooperative intervention to reduce rice prices

ദേശീയതലത്തിൽ വിലക്കയറ്റം കുതിച്ചുയരുകയാണ്. കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് പൊതുവിപണിയിൽ ഫലപ്രദമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹകരണ വകുപ്പ് നടത്തുന്ന ഇടപെടലുകൾ കൂടുതൽ ശ്രദ്ധേയമാണ്. കൺസ്യൂമർ ഫെഡിന്റെ നിയന്ത്രണത്തിലുള്ള ത്രിവേണി സ്റ്റോർ , മൊബൈൽ ത്രിവേണി, സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിലുള്ള നീതി സ്റ്റോറുകൾ എന്നിവയിലൂടെയാണ് കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ സഹകരണ വകുപ്പ് വിപണിയിൽ എത്തിക്കുന്നത്.
1200 നീതി സ്റ്റോറുകളിലൂടെയും , നഗരങ്ങളിലും അർധ നഗരങ്ങളിലുമായി 176 ത്രിവേണി സ്റ്റോറുകളിലൂടെയും ഗതാഗത സൗകര്യം കുറവുള്ള മലയോര തീരദേശ മേഘലകളിൽ 47 മൊബൈൽ ത്രിവേണികളിലൂടെയും കുറഞ്ഞ വിലയിൽ സാധനങ്ങൾ എത്തിച്ചു വരുന്നു. നിലവിൽ പൊതു മാർക്കറ്റിനേക്കാൾ ഏറ്റവും കുറഞ്ഞത് 10% മുതൽ 30% വരെ വിലക്കിഴിവ് എല്ലാ സമയങ്ങളിലും ത്രിവേണി മൊബൈൽ ത്രിവേണികളിലൂടെയുള്ള ഉൽപന്നങ്ങൾക്ക് ലഭ്യമാണ്. പ്രതിദിനം 15000 ഓളം ഉപഭോക്താക്കൾ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. പൊതു വിപണിയിൽ അനിയന്ത്രിതമായി വില വർധനവുള്ള ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി എന്നിവയാണ് കുറഞ്ഞ വിലയിൽ വിൽപന നടത്തുന്നത്.