ജീവചരിത്രം
ശ്രീ. വി എന്‍ വാസവന്‍
മണ്ഡലം :ഏറ്റുമാനൂര്‍
വകുപ്പുകള്‍ : സഹകരണം, തുറമുഖം
കോട്ടയം ജില്ലയിലെ മറ്റക്കരയിൽ നാരായണന്‍റെയും കാര്‍ത്തിയായനി അമ്മയുടെയും മകനായി 1954 ഓഗസ്റ്റ് 09-ന് ജനിച്ചു. ഐ ടി ഐ വിദ്യാഭ്യാസം നേടി. വിദ്യര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ യിലൂടെ രാഷ്ട്രിയ പ്രവേശനം നടത്തി.
രാഷ്ട്രീയ ജീവിതം
വിദ്യാഭ്യാസ കാലത്ത് എസ് എഫ് ഐയുമായി ചേർന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ചു. ആദ്യകാലത്ത് എസ് എഫ് ഐ ഏറ്റുമാനൂർ ഐ ടി ഐ യൂണിറ്റ് സെക്രട്ടറി (1972-73), സി പി ഐ എം പള്ളിക്കത്തോട് ലോക്കൽ സെക്രട്ടറി (1976-80), ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം (1976-80) എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പന്ത്രണ്ടാം കേരള നിയമസഭയിൽ കോട്ടയത്തുനിന്നുള്ള എം.എൽ.എയായിരുന്നു. സി.പി.എമ്മിന്‍റെ മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും, നിലവിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ്. പതിനഞ്ചാം നിയമസഭയിൽ ഏറ്റുമാനൂരിൽ നിന്നുമുള്ള എം.എൽ.എയും, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുകളുടെ മന്ത്രിയുമാണ്.
പദവികള്‍
സിപിഐ(എം) പുതുപ്പള്ളി ഏരിയാ കമ്മിറ്റിയംഗം (1980-82)
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം
കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിയംഗം (1984 മുതൽ)
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം (1991 മുതൽ)
ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു
കേരള സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ (1997-2001)
ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് (1997-2002)
CITU ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം (2000)
കോട്ടയം MLA (2006-2011)
സംസ്കൃത സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗം (2006-2011)
RubCo ചെയർമാൻ (2013-2014)
TK രാമകൃഷ്ണൻ ഗവേഷണ കേന്ദ്രം ചെയർമാൻ (2013-2014). 2015)
സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറി (2015-21)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്റെയറക്ടർ (2017 മുതൽ)
ഏഷ്യാനെറ്റ് സാറ്റ്‌കോ യൂണിയൻ ചെയർമാൻ
കോഫി വർക്കേഴ്‌സ് യൂണിയൻ ചെയർമാൻ
പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗം
പാമ്പാടി റൂറൽ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്
പാമ്പാടി കോ-ഓപ്പറേറ്റീവ് ബാങ്ക് അഡ്‌മിനിസ്‌ട്രേഷൻ അംഗം എന്നിവയും ആയിരുന്നു .
2015 മുതൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമാണ്.
15-ാം കേരള നിയമസഭയിൽ സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി