തുറമുഖങ്ങളുടെ കീഴിൽ നിരവധി സ്ഥലങ്ങളിലായുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തും
മാരിടൈം ബോർഡിന്റെ ഉടമസ്ഥതിലയുള്ള 17 ചെറുകിട തുറമുഖങ്ങളുടെ കീഴിലിൽ നിരവധി സ്ഥലങ്ങളിലായുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി നടപടി സ്വീകരിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോ ഗ്രാഫിക്ക് ആന്റ് അഡ്വാൻസഡ് സ്റ്റഡീസ് എന്ന സ്ഥാപനത്തെ ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
തുറമുഖ ഭൂമിയും കെട്ടിടങ്ങളും മറ്റു വസ്തുക്കളും പി പി പി മാതൃകയിൽ വികസിപ്പിക്കുന്നതിന് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺസൾട്ടൻസിയെ നിയമിക്കും. വിദഗ്ധ സേവനം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി വിങ്ങിനെ തിരഞ്ഞെടുക്കാൻ കെ എസ് ഇ ബി കൺസൾട്ടൻസി വിങ്ങിനെ കേരള മാരിടൈം ബോർഡ് ചുമതലപ്പെടുത്തി.